Logo

    crimestory

    Explore "crimestory" with insightful episodes like "പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകത്തിന് പിന്നില്‍ രാസലഹരി|Crime Story", "പന്നിക്കെണിയില്‍ പിടഞ്ഞുവീണ യുവാക്കള്‍; മൃതദേഹം വീര്‍ത്തുവരാതിരിക്കാന്‍ വയര്‍കീറി കുഴിച്ചുമൂടി   | Crime story", "മരുന്നുവാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ | Murder Case", "A Passion for Poison (Episode 10)" and "കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹംÂ" from podcasts like ""CRIME STORY MALAYALAM | MATHRUBHUMI", "CRIME STORY MALAYALAM | MATHRUBHUMI", "CRIME STORY MALAYALAM | MATHRUBHUMI", "Crime Viking" and "CRIME STORY MALAYALAM | MATHRUBHUMI"" and more!

    Episodes (25)

    പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകത്തിന് പിന്നില്‍ രാസലഹരി|Crime Story

    പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകത്തിന് പിന്നില്‍ രാസലഹരി|Crime Story
    പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകമായിരുന്നു പത്തൊമ്പതുകാരിയായ അല്‍ക്കയുടേത്. ലഹരി ഉപയോഗിക്കുന്ന ബേസിലിന്റെ പ്രണയത്തില്‍നിന്ന് അല്‍ക്കയെ പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. രാസലഹരിലായിരുന്ന ബേസിലാകട്ടെ അല്‍ക്ക തന്നെ വഞ്ചിച്ചതായി കരുതി. തന്നെ മറന്നവളുടെ ജീവനെടുക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു. അന്നുവരെ അവളോടുണ്ടായിരുന്ന പ്രണയം അവന്‍ മറന്നു. അവതരണം- രാജേഷ് കാരയ്ക്കാട്, സ്‌ക്രിപ്റ്റ്- ബിജു റോക്കി, സൗണ്ട് മിക്‌സിങ്- പ്രണവ് പി.എസ്, പ്രൊഡക്ഷന്‍- ക്ലബ് എഫ്.എം.

    പന്നിക്കെണിയില്‍ പിടഞ്ഞുവീണ യുവാക്കള്‍; മൃതദേഹം വീര്‍ത്തുവരാതിരിക്കാന്‍ വയര്‍കീറി കുഴിച്ചുമൂടി   | Crime story

    പന്നിക്കെണിയില്‍ പിടഞ്ഞുവീണ യുവാക്കള്‍; മൃതദേഹം വീര്‍ത്തുവരാതിരിക്കാന്‍ വയര്‍കീറി കുഴിച്ചുമൂടി   | Crime story

    രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാനായി ആനന്ദ്കുമാര്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ അയാള്‍ ഇലകളിട്ട് മൃതദേഹങ്ങള്‍ മൂടി. അതിനാല്‍ മതദേഹങ്ങള്‍ രാത്രിവരെ ആരും കണ്ടില്ല. മരണ വെപ്രാളത്തില്‍ ആകണം ഷിജിത്ത് കൈയ്യില്‍ ഒരു പിടി പുല്ല് മുറുകെ പിടിച്ചിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    മരുന്നുവാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ | Murder Case

    മരുന്നുവാങ്ങാന്‍ പോയ സുജിതയുടെ മൃതദേഹം സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍  | Murder Case
    തലവേദനയ്ക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ പോയ കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയും ആയ സുജിതയുടെ മൃതദേഹം കണ്ടെത്തിയത് സഹപ്രവര്‍ത്തകന്റെ വീട്ടിലെ മാലിന്യക്കുഴിയില്‍ നിന്നാണ്. സുജിതയെ കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തകനാണ് സുജിതാ തിരോധാന കേസിന്റെ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുന്നത്. കൊടുംക്രൂരതയുടെ ആ കഥയാണ് ഇന്ന് ക്രൈം സ്റ്റോറി പറയുന്നത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    A Passion for Poison (Episode 10)

    A Passion for Poison (Episode 10)
    If any killer was said to have been born evil, it was Graham Young. A teenager whose obsession with poison became a game of death and he was consumed by the need to exert power through murder. Serial Killer Young became Broadmoors youngest inmate, his cold and calculating plans leaving a trail of misery and death with not even his closest family safe.

    കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹംÂ

    കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹംÂ

    പിടി തരാതെ പല വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ തുടക്കത്തില്‍ വട്ടം കറക്കും എന്നാല്‍ അവിചാരിതമായി ചില്ലറ തെളിവുകള്‍ ചില സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ വരും വന്നേ തീരു അതാണ് പ്രകൃതി നിയമം. ബുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ ആ ലീഡ് പിടിച്ച് എത്ര സങ്കീര്‍ണമായ കുറ്റവും അന്വേഷിയ്ക്കും. അത്തരത്തില്‍ നടന്ന ഒരു അന്വേഷണവും അതിലൂടെ തെളിഞ്ഞ ഒരു കൊലപാതകവും ആണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.

    മരിച്ചെന്ന് കരുതി സ്വന്തം സഹോദരനെ കുഴിച്ചുമൂടി, കൊലപാതകത്തിന് കൂട്ടുനിന്നത് പെറ്റമ്മ | Man kills brother

    മരിച്ചെന്ന് കരുതി സ്വന്തം സഹോദരനെ കുഴിച്ചുമൂടി, കൊലപാതകത്തിന് കൂട്ടുനിന്നത് പെറ്റമ്മ | Man kills brother
    തൃശ്ശൂര്‍ ചേര്‍പ്പ് മുത്തുള്ളിയിലെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു ക്രൂരമായ കൊലപാതകത്തെക്കുറിച്ചാണ് ക്രൈം സ്റ്റോറി പറയുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് 16നാണ് സംഭവം നടക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതികള്‍ പിടിയിലാകുന്നു. കൊല്ലപ്പെട്ടയാളിന്റെ അമ്മയും സഹോദരനും ആണ് ആ കൊലപാതകത്തിന്റെ പിന്നില്‍ എന്നറിഞ്ഞതോടെ എല്ലാവരും ഞെട്ടി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. Man kills brother

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â


    2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാനയിലെ സോനാപത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക് ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.

    കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | CRIME STORY PODCAST

    കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | CRIME STORY PODCAST

    ചെറിയ മോഷണവുമായ കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും . 1996ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജന ഭായിയും മക്കളായ രേഷ്മയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്‍മക്കളുമെന്നറിഞ്ഞ് നാടാകെ ഞെട്ടി. അമ്മയും പെണ്‍മക്കളും അഴിക്കുള്ളിലാകുയും. പെണ്‍മക്കള്‍ക്ക് കോടതി തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്.സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. CRIME STORY PODCAST

    ഒരു വര്‍ഷത്തെ ഇടവേള; ഒരേ മാസത്തില്‍ ഒരേ തിയ്യതിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ | True Crime Podcast

    ഒരു വര്‍ഷത്തെ ഇടവേള; ഒരേ മാസത്തില്‍ ഒരേ തിയ്യതിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ | True Crime Podcast

    വീട്ടുമസ്ഥയെ കൊന്ന് തട്ടിന്‍ മുകളില്‍ മൃതദേഹം സൂക്ഷിച്ച് വാടകക്കാര്‍. ഈ കൊലപതാകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചെന്നുനിന്നത് മറ്റൊരു കൊലപാതകത്തിലേക്കാണ്. മകന്‍ പീഡിപ്പിച്ച വിവരം പുറത്തുപറയുമെന്ന് ഭയന്ന് അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടെ നടന്ന ഈ രണ്ട് കൊലപാതകങ്ങളും ഒരേ മാസത്തില്‍ ഒരേ തിയ്യതികളില്‍ ആണ് നടന്നത്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. അവതരണം: വൈശാഖ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | True Crime Podcast

    ആരുമറിയാതെ പ്രസവം; കുഞ്ഞിനെ മുക്കിക്കൊന്നത് അമ്മ; കനാലില്‍ തള്ളിയത് കാമുകനും; | Podcast

    ആരുമറിയാതെ പ്രസവം; കുഞ്ഞിനെ മുക്കിക്കൊന്നത് അമ്മ; കനാലില്‍ തള്ളിയത് കാമുകനും; | Podcast
    കാമുകനും സുഹൃത്തും ചേര്‍ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന് കനാലില്‍ ഉപേക്ഷിച്ചു:
    തൃശ്ശൂര്‍ പൂങ്കുന്നത്തുകനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കേട്ട് കേരളം ഞെട്ടിയിട്ട് അധിക ദിവസം ആകുമ്പോഴേക്കും ആ ക്രൂരതയ്ക്ക് പിന്നിലെ കറുത്ത കൈകളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് കേരളാ പോലീസ് ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മൊഴി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു: പണിക്കന്‍കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder case

    യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു: പണിക്കന്‍കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder case
    കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇടുക്കി പണിക്കന്‍കുടിയിലെ സിന്ധു എന്ന യുവതിയെ കൊന്ന് വീടിന്റെ അടുക്കളയില്‍ കുഴിച്ചുമൂടിയ വാര്‍ത്ത ഓഗസ്റ്റ് 11 രാത്രിയില്‍ കൂടെ താമസിച്ചിരുന്ന ബിനോയ് എന്നയാള്‍ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.തെളിവു നശിപ്പിക്കാനായി സിന്ധുവിന്റെ മൃതദേഹം അടുക്കളയുടെ നിലം തുരന്ന് കുഴിച്ചുമൂടുകയായിരുന്നു കേരളം ഞെട്ടിയ ആ അരുംകൊലയുടെ പിന്നാമ്പുറ കഥകളാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
    panickankudy sidhu murder case

    പഞ്ചലോഹ വിഗ്രഹ തട്ടിപ്പ്: യുവാവിനെ കൊന്നത് ഉറ്റ സുഹൃത്തുക്കള്‍ | crime story podcast

    പഞ്ചലോഹ വിഗ്രഹ തട്ടിപ്പ്:  യുവാവിനെ കൊന്നത് ഉറ്റ സുഹൃത്തുക്കള്‍ | crime story podcast
    തങ്ങള്‍ പറയുന്നതെല്ലാം വിശ്വസിച്ച നിഷ്‌ക്കളങ്കനായ കൂട്ടുകാരനെ കാശിനുവേണ്ടി ക്രൂരമായി കൊലപ്പെടുത്തി സമൂഹത്തില്‍ മാന്യന്‍മാരായി വിലസിയ പ്രതികളെ പിടികൂടിയ സംഭവം ഈയിടെയാണ് കേരളം ഞെട്ടലോടെ കേട്ടത്. പഞ്ചലോഹ വിഗ്രഹ തട്ടിപ്പിന്റെ പേരില്‍ സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്‍ന്ന് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ഇര്‍ഷാദിനെ കൊലപ്പെടുത്തിയ സംഭവം. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടില്‍ നടന്നതെന്താണ് ? | Elanthoor human sacrifice

    യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടില്‍ നടന്നതെന്താണ് ? | Elanthoor human sacrifice
    ഇലന്തൂരിലെ നരബലി രാജ്യം ഞെട്ടലോടെയാണ് കേട്ടത്. കേരളത്തിന് പുറത്തുമാത്രം നാം ഇത്രയും നാള്‍ കേട്ടുകൊണ്ടിരുന്ന കൊടും ക്രൂരത ഒടുവില്‍ നമ്മുടെ തൊട്ടരികില്‍ എത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടിനുള്ളില്‍ വെച്ച് രണ്ടു സത്രീകള്‍ക്കും സംഭവിച്ചത് എന്താണ്. സ്‌ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം | Elanthoor human sacrifice

    ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ ഭരതനാട്യം നര്‍ത്തകി: ഭര്‍ത്താവ് പ്രതിയായത് എങ്ങനെ | True Crime Podcast

    ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ ഭരതനാട്യം നര്‍ത്തകി: ഭര്‍ത്താവ് പ്രതിയായത് എങ്ങനെ | True Crime Podcast
    ഭരതനാട്യം നര്‍ത്തകിയെ ഹോട്ടലിലെ ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം സാധാരണ മരണമെന്ന് ഏറെക്കുറെ നിഗമനത്തിലെത്തിയ നേരത്താണ് ആ നിര്‍ണായക തെളിവ് കണ്ടെത്തിയത്. ആ തെളിവ് തന്നെയായിരുന്നു നര്‍ത്തകി സുമനയുടെ മരണം കൊലപാതകം എന്ന സാധ്യതയിലേക്ക് പോലീസിനെ എത്തിച്ചത്. എന്തായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവ്. ഒടുവില്‍ സുമനയുടെ ഭര്‍ത്താവ് പ്രതിയായത് എങ്ങനെയാണ്.? അവതരണം: വൈശാഖ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case

    ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case
    2008 മെയ് 16 ഡല്‍ഹിയുടെയും ഉത്തര്‍ പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള നോയിഡയിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന ജലവായുവിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് ഉണര്‍ന്നത് ഒരു ഞെട്ടലോടെയാണ്. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും മകള്‍ 14 വയസുമാത്രം പ്രായമുള്ള ആരുഷി തല്‍വാര്‍ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അപ്പാര്‍ട്ടുമെന്റിലെ ആരുഷിയുടെ മുറിയില്‍ കഴുത്തറുത്ത നിലയില്‍ ആ കൊച്ചുപെണ്‍കുട്ടി കിടക്കുന്നു. കോളിളക്കം സൃഷ്ടിച്ച ആരുഷി കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് ഞെട്ടിക്കുന്ന പല സത്യങ്ങളും പുറം ലോകം അറിഞ്ഞത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ് ജംഷീര്‍ പി.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം |
    aarushi talwar murder case . 2008 Noida double murder case

    കല്ലേറ് തുമ്പായി, അന്വേഷണം ജില്ല കടന്നു, കണ്ടെത്തിയത് കവര്‍ച്ചപോയ ആറ് കിലോ സ്വര്‍ണം | True Crime

    കല്ലേറ് തുമ്പായി, അന്വേഷണം ജില്ല കടന്നു, കണ്ടെത്തിയത് കവര്‍ച്ചപോയ ആറ് കിലോ സ്വര്‍ണം | True Crime
    ഒരു കല്ലേറിന്റെ പിന്നാലെ സഞ്ചരിച്ച് കവര്‍ച്ച പോയ ആറ് കിലോ സ്വര്‍ണം കണ്ടെടുത്ത കഥ കേള്‍ക്കാം. എങ്ങനെയാണ് ഒരു കല്ല് മോഷണം പോയ ആറ് കിലോ സ്വര്‍ണത്തിന്റെ പിന്നാലെ പോയി കുറ്റവാളിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | 6kg gold robbery case in chavakkad

    കേരളം കണ്ട ഏറ്റവും വലിയ കൊള്ള: കാസര്‍കോട് വിജയാ ബാങ്ക് മോഷണം | Vijaya bank robbery Kasaragod

    കേരളം കണ്ട ഏറ്റവും വലിയ കൊള്ള: കാസര്‍കോട് വിജയാ ബാങ്ക് മോഷണം | Vijaya bank robbery Kasaragod
    കാത്തിരുന്ന പോലെ ബാങ്കിന് പെരുന്നാള്‍ അവധി വരുന്നു. രണ്ട് ദിവസമാണ് അവധി. ആ രണ്ട് ദിവസങ്ങള്‍ മതിയായിരുന്നു അവര്‍ക്ക് നാടിനെ നടുക്കിയ ആ വലിയ കൊള്ള നടത്താന്‍. സ്‌ട്രോങ് റൂമിലെത്താനുള്ള തുരങ്കമുണ്ടാക്കാനായി കേരളത്തിന് പുറത്തുനിന്നുള്ളൊരു ആളെത്തുന്നു. രാജേഷ് എന്ന കുപ്രസിദ്ധ തുരക്കല്‍ വിദഗ്ദ്ധന്‍ അങ്ങനെ ചെറുവത്തൂരിലെത്തി. കേരളത്തെ നടുക്കിയ ബാങ്ക് കൊള്ളയുടെ പിന്നാമ്പുറ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം

    Kasargod Vijaya Bank robbery | Malayalam Crime Story | True Crime Malayalam

    മുക്കം ഇരട്ടകൊലപാതകം; ബിർജു എങ്ങനെ പോലീസിന്റെ വലയിലായി ? | Podcast

    മുക്കം ഇരട്ടകൊലപാതകം; ബിർജു എങ്ങനെ പോലീസിന്റെ വലയിലായി ? | Podcast
    2016 ൽ കോഴിക്കോട് മുക്കത്ത് നടന്ന ഒരു ഇരട്ട കൊലപാതകം.ആദ്യം വീട്ടമ്മ കൊല്ലപ്പെടുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കൊലപാതകം നടത്തിയ ആളും കൊല്ലപ്പെടുന്നു. പക്ഷേ പുറത്തറിഞ്ഞത് ഒരാളുടെ മരണം മാത്രം. അതും ആത്മഹത്യ എന്ന പേരിൽ. ഇതിനെല്ലാം പിന്നിൽ ഒരാളായിരുന്നു ബുദ്ധി കേന്ദ്രം. നാട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചു നടന്ന മുക്കം സ്വദേശി ബിർജു.

    അവതരണം: രാജേഷ് | സൗണ്ട് മിക്സിങ് : പ്രണവ് പി എസ് | പ്രൊഡക്ഷൻ : ക്ലബ്ബ് എഫ്എം

    ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നടത്തിയ സിനിമാസ്‌റ്റൈല്‍ മോഷണത്തിന്റെ കഥ | Malayalam Crime story

    ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നടത്തിയ സിനിമാസ്‌റ്റൈല്‍ മോഷണത്തിന്റെ കഥ | Malayalam Crime story
    ട്രെയിന്‍ വെച്ച് 5.78 കോടി രൂപ കൊള്ളയടിക്കപ്പെടുന്നു. 2016ല്‍ രാജ്യത്തെ നടുക്കിയ മോഷണം. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് മോഷണം നടന്നത് എങ്ങനെയെന്ന നിഗമനത്തിലേക്ക് എത്തിയത്. സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വലിയ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു ആ ട്രെയിന്‍ കൊള്ളയ്ക്ക് പിന്നില്‍. ഒരു ട്രെയിന്‍ ബോഗിയുടെ മുകള്‍ ഭാഗം തുളച്ച് അതിലൂടെ ഇറങ്ങി നടത്തിയ മോഷണം. അതും ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍. അവതരണം: പ്രിയരാജ് ജി. സൗണ്ട്: മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്എം
    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io