Logo

    CRIME STORY MALAYALAM | MATHRUBHUMI

    കുറ്റകൃത്യങ്ങളും അവയ്ക്ക് പിന്നിലെ അറിയാക്കഥകളും | True crime stories podcast in malayalam
    ml70 Episodes

    People also ask

    What is the main theme of the podcast?
    Who are some of the popular guests the podcast?
    Were there any controversial topics discussed in the podcast?
    Were any current trending topics addressed in the podcast?
    What popular books were mentioned in the podcast?

    Episodes (70)

    ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മയക്കുമരുന്നുകേസില്‍ കുടുക്കി | Crime Story

    ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് മയക്കുമരുന്നുകേസില്‍ കുടുക്കി | Crime Story

    സുനിലിന് മയക്കുമരുന്നു വില്‍പ്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുമായോ ഒരു ബന്ധവും ഇല്ലായെന്ന് അന്വേഷണത്തില്‍ ആദ്യം തന്നെ വ്യക്തമായിരുന്നു. സുനിലിനെ ഒഴിവാക്കി ഭാര്യയ്ക്ക് കാമുകനോടൊപ്പം ജീവിക്കണം. കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ സുനിലിന്റെ വാഹനത്തില്‍ എം.ഡി.എം.എ വയ്ക്കുകയും ഈ വിവരം പോലീസിന് കൈമാറുകയായിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം

     ഒ രക്തഗ്രൂപ്പ്, വലതുകൈപ്പത്തിയിലെ നീളത്തിലുള്ള മുറിവ്: ഒടുവില്‍ പ്രെഫസര്‍ ചാക്കോയുടെ കൊലയാളി പിടിയില്‍  | Prof chacko murder caseÂ

     ഒ രക്തഗ്രൂപ്പ്, വലതുകൈപ്പത്തിയിലെ നീളത്തിലുള്ള മുറിവ്: ഒടുവില്‍ പ്രെഫസര്‍ ചാക്കോയുടെ കൊലയാളി പിടിയില്‍  |  Prof chacko murder caseÂ

    സന്ദര്‍ശക മുറിയിലെ ടീപ്പോയ്ക്ക് താഴെ പ്രൊഫസര്‍ ചാക്കോയുടെ കണ്ണട വീണുകിടപ്പുണ്ടായിരുന്നു. കസേരകളില്‍ ഒന്ന് ഒടിഞ്ഞിരുന്നു. തീന്‍മേശയിലെ പ്ലെയിറ്റില്‍ കറിയൊഴിച്ച് കുഴച്ച ചോറിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. മറ്റൊരു പ്ലേറ്റില്‍ ഇറച്ചിക്കറിയുടെ ബാക്കിയും. ഇതു തന്നെയായിരുന്നു പ്രൊഫസറുടെ ആമാശയത്തിലും കണ്ടത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ് | prof chacko murder case

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â


    2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാനയിലെ സോനാപത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക് ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.

    കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | CRIME STORY PODCAST

    കൊലപാതക പരമ്പര, സിനിമ കാണാനും മൃതദേഹവുമായെത്തിയ സഹോദരിമാര്‍ | CRIME STORY PODCAST

    ചെറിയ മോഷണവുമായ കഴിയുന്ന അമ്മയും രണ്ട് പെണ്‍മക്കളും . 1996ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജന ഭായിയും മക്കളായ രേഷ്മയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരാണ് അമ്മയും പെണ്‍മക്കളുമെന്നറിഞ്ഞ് നാടാകെ ഞെട്ടി. അമ്മയും പെണ്‍മക്കളും അഴിക്കുള്ളിലാകുയും. പെണ്‍മക്കള്‍ക്ക് കോടതി തൂക്കുകയര്‍ വിധിക്കുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്.സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. CRIME STORY PODCAST

    ഒരു വര്‍ഷത്തെ ഇടവേള; ഒരേ മാസത്തില്‍ ഒരേ തിയ്യതിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ | True Crime Podcast

    ഒരു വര്‍ഷത്തെ ഇടവേള; ഒരേ മാസത്തില്‍ ഒരേ തിയ്യതിയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ | True Crime Podcast

    വീട്ടുമസ്ഥയെ കൊന്ന് തട്ടിന്‍ മുകളില്‍ മൃതദേഹം സൂക്ഷിച്ച് വാടകക്കാര്‍. ഈ കൊലപതാകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ചെന്നുനിന്നത് മറ്റൊരു കൊലപാതകത്തിലേക്കാണ്. മകന്‍ പീഡിപ്പിച്ച വിവരം പുറത്തുപറയുമെന്ന് ഭയന്ന് അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടെ നടന്ന ഈ രണ്ട് കൊലപാതകങ്ങളും ഒരേ മാസത്തില്‍ ഒരേ തിയ്യതികളില്‍ ആണ് നടന്നത്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. അവതരണം: വൈശാഖ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | True Crime Podcast

    ആരുമറിയാതെ പ്രസവം; കുഞ്ഞിനെ മുക്കിക്കൊന്നത് അമ്മ; കനാലില്‍ തള്ളിയത് കാമുകനും; | Podcast

    ആരുമറിയാതെ പ്രസവം; കുഞ്ഞിനെ മുക്കിക്കൊന്നത് അമ്മ; കനാലില്‍ തള്ളിയത് കാമുകനും; | Podcast
    കാമുകനും സുഹൃത്തും ചേര്‍ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന് കനാലില്‍ ഉപേക്ഷിച്ചു:
    തൃശ്ശൂര്‍ പൂങ്കുന്നത്തുകനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കേട്ട് കേരളം ഞെട്ടിയിട്ട് അധിക ദിവസം ആകുമ്പോഴേക്കും ആ ക്രൂരതയ്ക്ക് പിന്നിലെ കറുത്ത കൈകളെ കയ്യോടെ പിടികൂടിയിരിക്കുകയാണ് കേരളാ പോലീസ് ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മൊഴി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

     രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യ  | Burari deaths

     രാജ്യത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യ  | Burari deaths

    2018 ജൂലൈ ഒന്നിന് രാവിലെ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടാണ് രാജ്യം ഉണര്‍ന്നത്. ദില്ലിക്ക് സമീപമുള്ള ബുരാരിയിലെ കുടുംബത്തിലെ അംഗങ്ങളാണ് ജീവന്‍ വെടിഞ്ഞത്. ഒരു തുണ്ട് കയറില്‍ ജീവിതം തീര്‍ക്കാന്‍ ഒരു കുടുംബത്തിലെ 11 പേരെയും തോന്നിപ്പിച്ച വികാരം എന്തായിരിക്കും. വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ നടന്ന് അടിതെറ്റിയ ഒരു കുടുംബത്തിന്റെ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം | Burari deaths

    ഇറ്റലിയെ ഞെട്ടിവിറപ്പിച്ച കൊടും കുറ്റവാളി ബ്രൂസ്‌ക | Giovanni Brusca

    ഇറ്റലിയെ ഞെട്ടിവിറപ്പിച്ച കൊടും കുറ്റവാളി ബ്രൂസ്‌ക  |  Giovanni Brusca
    കുപ്രസിദ്ധ മാഫിയ സംഘമായ കോസനോസ്‌കയിലെ ജിയോവന്നി ബ്രൂസ്‌ക. 64 വയസ്, വളര്‍ത്തിയ താടി, ക്രൂരമായ കണ്ണുകള്‍, 100 നും 200 നും ഇടയിലുള്ള കൊലപാതകങ്ങള്‍ ആയിട്ടാണ് ബ്രൂസ്‌ക വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബ്രൂസ്‌കയുടെ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. |
    Giovanni Brusca
























    ആരാണ് തിലകന്‍ അന്ന് പറഞ്ഞ ചാള്‍സ് ശോഭരാജ്  | Charles Sobhraj Podcast

    ആരാണ് തിലകന്‍ അന്ന് പറഞ്ഞ ചാള്‍സ് ശോഭരാജ്  |  Charles Sobhraj Podcast

    സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ തിലകന്‍ മോഹന്‍ലാലിനോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ഇത്രയും ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമെ കണ്ടിട്ടുള്ളു. ആരായിരുന്നു അത്രയും ധൈര്യശാലിയായ ചാള്‍സ് ശോഭരാജ്. സിനിമകളിലൂടെയും അല്ലാതെയുമായി നാം ഒരുപാട് കേട്ട പേര്. മുഴുവന്‍ പേര് ചാള്‍സ് ഗുരുമുഖ് ശോഭരാജ്. അവതരണം; രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജാമി.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ് എം.

    കാമുകന്റെ വീട്ടിലെ യുവതിയുടെ ആത്മഹത്യ  കൊലപാതകം ആയി: തടിക്കച്ചവടക്കാരന്‍ പിടിയില്‍  | True Crime Podcast

    കാമുകന്റെ വീട്ടിലെ യുവതിയുടെ ആത്മഹത്യ  കൊലപാതകം ആയി: തടിക്കച്ചവടക്കാരന്‍ പിടിയില്‍  | True Crime Podcast
    യുവതി തൂങ്ങിമരിച്ചിരിക്കുന്നു. ആ വിവരം കേട്ടാണ് ആ ഗ്രാമം ഉണര്‍ന്നത്. മരിച്ച യുവതി കാമുകന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതരായ രണ്ടുപേരും ആ ബന്ധം ഉപേക്ഷിച്ചാണ് ഒരുമിച്ച് താമസം തുടങ്ങിയത്. ആറുമാസത്തിനിപ്പുറം യുവതിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    ഇംഗ്ലീഷ് മാസികയിലെ വാര്‍ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup

    ഇംഗ്ലീഷ് മാസികയിലെ വാര്‍ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup
    ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെയും ആ കുറ്റകൃത്യത്തെയും കേരളം ഇന്നും മറന്നിട്ടില്ല. 1984 ജനുവരി 21ന് അര്‍ധരാത്രി കൊല്ലപ്പെട്ട ചാക്കൊ എന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ക്രൂരമായ ആ കൊലപാതകം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയുടെയും ജീവിതമാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ് എം.

    Sukumara Kurup

    കടമ്പഴിപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം | Palakkad kadampazhipuram Murder

    കടമ്പഴിപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം | Palakkad kadampazhipuram Murder
    ഇന്നത്തെ ക്രൈം സ്‌റ്റോറി പറയുന്നത് അതി നീചമായ ഒരു കൊലപാതകവും തുടര്‍ന്ന് സിനിമയെ വെല്ലുന്ന, തെളിവുകള്‍ ഒളിപ്പിച്ചു വയ്ക്കാന്‍ നടത്തിയ ആരെയും ഞെട്ടിപ്പിക്കുന്ന ഗൂഢശ്രമങ്ങളുമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    കുടുംബ വഴക്ക് അവസാനിച്ചത് അരും കൊലയില്‍: പിഞ്ചുബാലനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി family clash leads to murder of child

    കുടുംബ വഴക്ക് അവസാനിച്ചത് അരും കൊലയില്‍:  പിഞ്ചുബാലനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി family clash leads to murder of child
    മനസില്‍ നീറിക്കിടക്കുന്ന പക മനുഷ്യനെ എവിടം വരെ കൊണ്ടെത്തിക്കും. എന്താണ് കുടുംബ കലഹങ്ങള്‍ മനുഷ്യര്‍ക്ക് സമ്മാനിക്കുക. ഒരു നിമിഷത്തെ ദുഷ് ചിന്തകള്‍ മനുഷ്യനെ എത്ര ക്രൂരമായ ചെയ്തികളിലേക്കായിരിക്കും നയിക്കുക. ഇന്ന് ക്രൈം സ്റ്റോറിയില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് ഒരു മനുഷ്യന്‍ ചെയ്ത വിശ്വസിക്കാത്ത ക്രൂരതയുടെ കഥകളാണ് പങ്കുവയ്ക്കുന്നത്. അവതരണം രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ് പ്രണവ് പിഎസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്. എം

    യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു: പണിക്കന്‍കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder case

    യുവതിയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു: പണിക്കന്‍കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder case
    കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഇടുക്കി പണിക്കന്‍കുടിയിലെ സിന്ധു എന്ന യുവതിയെ കൊന്ന് വീടിന്റെ അടുക്കളയില്‍ കുഴിച്ചുമൂടിയ വാര്‍ത്ത ഓഗസ്റ്റ് 11 രാത്രിയില്‍ കൂടെ താമസിച്ചിരുന്ന ബിനോയ് എന്നയാള്‍ സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.തെളിവു നശിപ്പിക്കാനായി സിന്ധുവിന്റെ മൃതദേഹം അടുക്കളയുടെ നിലം തുരന്ന് കുഴിച്ചുമൂടുകയായിരുന്നു കേരളം ഞെട്ടിയ ആ അരുംകൊലയുടെ പിന്നാമ്പുറ കഥകളാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
    panickankudy sidhu murder case

    അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ്   | Uthra murder case

    അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ്   | Uthra murder case
    അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ്
    അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കോടതി വിധിയില്‍ ഇങ്ങനെയൊരു പ്രയോഗം നിങ്ങള്‍ കേട്ടിരിക്കും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ന്യായാധിപന്‍ വിശേഷിപ്പിക്കുന്ന പ്രയോഗം ആണിത്. എന്നുവെച്ചാല്‍ അത്തരം കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേട്ടുകേഴ്‌വി പോലും ഇല്ലാത്തത്. ചിലപ്പോള്‍ ലക്ഷത്തില്‍ ഒന്ന്. അത്തരത്തില്‍ ഒന്നാണ് ഉത്ര വധക്കേസ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി.അവതരണം രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.| Uthra murder case

    വയനാട് ജില്ലയെ നടുക്കിയ പനമരത്തെ നെല്ലിയമ്പം ഇരട്ടക്കൊലപാതകം  | Panamaram Nelliyambam double murder

    വയനാട് ജില്ലയെ നടുക്കിയ പനമരത്തെ നെല്ലിയമ്പം ഇരട്ടക്കൊലപാതകം  |  Panamaram Nelliyambam double murder
    പ്രതിയെ കണ്ടുപിടിക്കാന്‍ അഞ്ച് ലക്ഷത്തിലധികം മൊബൈല്‍ കോളുകള്‍ പരിശോധിച്ചു. 150 ല്‍ അധികം സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. 100 കണക്കിന് കളവുകേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള 50 തോളം പോലീസ് ഉദ്യോഗസ്ഥര്‍ രാവും പകലുമില്ലാതെ അന്വേഷണം നടത്തി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ്: ജാമി
    പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    ചോരയില്‍ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം;  കൊലയാളി പേരക്കുട്ടിയുടെ ഭര്‍ത്താവ് | Murder case

    ചോരയില്‍ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം;  കൊലയാളി പേരക്കുട്ടിയുടെ ഭര്‍ത്താവ് | Murder case


    ക്രൈം സ്‌റ്റോറിയില്‍ ഇന്ന് ഇതള്‍ വിരിയുന്നത് ആരും വിചാരിക്കാത്ത കൊലയാളി അയാളുടെ അതി വിദഗ്ദ്ധമായ ആസൂത്രണം അരും കൊല സംഭവബഹുലമായ കുറ്റാന്വേഷണം ഏറ്റവും ഒടുവില്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സ്. ക്രൈം സ്‌റ്റോറില്‍ ചുരുളഴിയുന്നു ചോര മരവിപ്പിക്കുന്ന ആ സംഭവം. അവതരണം രാജേഷ് കാരയ്ക്ക. സ്‌ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം

    കാമുകനൊപ്പം ജീവിക്കാന്‍ പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച മകള്‍|daughter planned to kill father

    കാമുകനൊപ്പം ജീവിക്കാന്‍ പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച മകള്‍|daughter planned to kill father
    എത്ര പഴുതടച്ച കുറ്റക്യത്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. എത്ര ഒളിപ്പിച്ച രഹസ്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. ചുനക്കര കിഴക്കുംമുറി ലീലാലയം വീട്ടില്‍ ശശിധര പണിക്കര്‍ ജോലി ഒക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കുളക്കരയില്‍ അസ്വഭാവിക രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശശിധര പണിക്കരുടെ മരണത്തിന് പിന്നില്‍ മകള്‍ ശ്രീജയുടെയും കാമുകന്‍ റിയാസിന്റെയും ഗൂഡാലോചനയൊ ? നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ്: ബിജു റോക്ക്‌സ് അവതരണം: രാജേഷ് കാരയ്ക്കല്‍

    പ്രണയപ്പക: അച്ഛന്റെ കട കത്തിച്ചു, പിന്നാലെ ദൃശ്യയെ വീട്ടില്‍ക്കയറി കൊന്നു; അരുംകൊലയുടെ കഥ | Perinthalmanna Drishya murder case

    പ്രണയപ്പക: അച്ഛന്റെ കട കത്തിച്ചു, പിന്നാലെ ദൃശ്യയെ വീട്ടില്‍ക്കയറി കൊന്നു; അരുംകൊലയുടെ കഥ |  Perinthalmanna Drishya murder case


    മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്തെ ദൃശ്യ എന്ന പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വിനീഷ് വിനോദ് എന്ന 21 കാരന്‍ ചെയ്ത നാടിനെ നടുക്കിയ ഒരു കൊലപാതകം. വളരെ ആസൂത്രിതമായി തന്നെ നടത്തിയ ആ അരുംകൊലയുടെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും ആ നാട്. ആ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത് എങ്ങനെ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. സ്‌ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക | Perinthalmanna Drishya murder case:

    പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കഥ| love murder

    പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കഥ| love murder
    ഒരാള്‍ക്ക് മാത്രം തോന്നുന്ന പ്രണയം അപകടമാണ്. പ്രണയം നിരസിച്ചാല്‍ പകയാണ്. ആളിക്കത്തുന്ന പക. വെടിയൊച്ച കേട്ട് വാതില്‍ ചവിട്ടി പൊളിച്ച നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിനെയും യുവതിയെയും. പ്രണയപ്പകയുടെയും കൊലപാതകത്തിന്റയും ഞെട്ടിക്കുന്ന കഥയുമായി ക്രൈം സ്റ്റോറി അവതരണം: രാജേഷ് കാരയ്ക്കല്‍്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം.
    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io