Logo

    malayalam podcast

    Explore " malayalam podcast" with insightful episodes like "കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ", "കോശങ്ങളുടെ വിശേഷങ്ങൾ", "ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ", "ഗർജിക്കുന്ന ഹർജി" and "മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല" from podcasts like ""Bull's Eye", "കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku", "കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku", "Desheeyam" and "Bull's Eye"" and more!

    Episodes (100)

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    There is no other job as 'labour intensive' as cinema. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    കോശങ്ങളുടെ വിശേഷങ്ങൾ

    കോശങ്ങളുടെ വിശേഷങ്ങൾ

    ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.  ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ  അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood through the components responsible for the creation of life. Presented by Sebin Pious

    ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ

    ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ

    ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions and the risks of deficiency. Explore the distinction between fat-soluble and water-soluble vitamins. Join us on this enlightening podcast journey to delve deeper into the realm of vitamins. Presented by Sebin Pious.

     

    ഗർജിക്കുന്ന ഹർജി

    ഗർജിക്കുന്ന ഹർജി

    കാര്യങ്ങൾ മൃഗശാല വരെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് അക്ബർ, സീത എന്നീ സിംഹങ്ങളെ സംബന്ധിച്ചുള്ള ഗർജിക്കുന്ന ഹർജി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    VHP says that the lions named Akbar and Sita should not come together in the same cage. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല

    മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല

    ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജി‍ഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.
    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒ‍ത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    VC's or venture capitalists say that there are six T's to evaluate small startups asking for funding. What are these tees? Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

    ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രം

    ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രം

    ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 1 ൽ  രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രത്തിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Schedule 1 of the Indian Constitution delineates the structure of the country, outlining the organization of the central government, states, and union territories. It provides insights into the framework of the nation, including details about the states and union territories. India currently comprises 28 states and 8 union territories. Exploring the historical evolution of Indian states is possible through their restructuring over time. Presented by Sebin Pious.

    കലിപ്പേട്ടന്റെ കാന്താരിവാവ

    കലിപ്പേട്ടന്റെ കാന്താരിവാവ

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking...

    അറിയാം ക്രിക്കറ്റ് ലോകകപ്പ് വിശേഷങ്ങൾ

    അറിയാം ക്രിക്കറ്റ് ലോകകപ്പ് വിശേഷങ്ങൾ

    1975 ൽ ആരംഭിച്ച ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വിവര വിശഷങ്ങളിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Let's delve into the details of the Cricket World Cup championships that began in 1975. Presented by Sebin Pious. 

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
    നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast.

     

    ഡെയറിയിങ്ങും പൗൾട്രിയും ഫിഷറീസും

    ഡെയറിയിങ്ങും പൗൾട്രിയും ഫിഷറീസും

    മനുഷ്യന്റെ ഉപയോഗത്തിനുള്ള പാലിനും പാലുല്പന്നങ്ങൾക്കുമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനെ ഡെയറിയിങ് എന്ന് പറയുന്നു. ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പക്ഷികളാണ് പൗൾട്രി വിഭാഗത്തിൽപെടുന്നത്. മൽസ്യം, കക്ക തുടങ്ങി ആഹാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജല ജീവികളെ പരിപാലിക്കുന്നതും വിപണനത്തിനായി ഒരുക്കുന്നതും വിപണനനം നടത്തുന്നതുൾപ്പെടുന്ന മേഖലയാണ്‌ ഫിഷറീസ്. ഈ മേഖലകളെ നമുക്ക് അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Explore the world of dairying, where animal conservation meets human consumption. Join us as we delve into the poultry category, focusing on birds catering to dietary needs. Dive into the realm of fisheries, the guardians of aquatic life—mollusks, crustaceans, and their role in both sustenance and trade. In this podcast, hosted by Sebin Pious, we unravel the lesser-known facets of these industries, offering insights and familiarity with this fascinating sector. 

    പെറ്റ് ഷോപ്പിലും സംരംഭകനു കടി കിട്ടാം

    പെറ്റ് ഷോപ്പിലും സംരംഭകനു കടി കിട്ടാം

    വലിയ മുതൽമുടക്ക് ഇല്ലാതെ ഏത് ബിസിനസ് ‘സേഫായി’ തുടങ്ങാൻ പറ്റും? ഗൾഫിൽ നിന്നു തിരിച്ചെത്തി വെറുതേയിരിക്കുന്ന ദമ്പതികളുടെ ചോദ്യമാണ്. ബേക്കറി എന്നു പറയുന്നതാണു ഭേദം. കേക്കും ബിസ്ക്കറ്റും കട്‌ലറ്റും ബജിയും കൂൾഡ്രിംഗ്സും വിറ്റാലും മതിയല്ലോ. പക്ഷേ ‘താമസംവിനാ’ അവർ ബിസിനസ് തുടങ്ങിയത് പെറ്റ് ഷോപ്പ്. 
    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes pet shop business in Manorama Online Podcast.

    ശരീരത്തിന്റെ സന്തുലനം

    ശരീരത്തിന്റെ സന്തുലനം

    വിസർജ്യവസ്തുക്കളും അവയുടെ നിർമാർജനവും സംബന്ധിച്ച ജീവശാസ്ത്ര വസ്തുതകളിലൂടെ നമുക്ക് കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് 

    We can explore the science of life concerning the disintegration of substances and their regeneration. Presented by Sebin Pious. 

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    OpenAI CEO Sam Altman's firing and reinstatement: P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    സമയമായി, ഒരുക്കമായോ?

    സമയമായി, ഒരുക്കമായോ?

    പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ചു മൂന്ന് മാസമേയുള്ളു എന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തെ മറ്റുള്ളവരുടെയും പ്രശ്നമാണ്. ബിജെപിക്ക് സമയക്കുറവില്ല. അവർ തയാറെടുപ്പ് ഇനി തുടങ്ങുകയല്ല, എന്നേ തുടങ്ങിവച്ചത് തുടരുകയാണ്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ്...

    The election countdown has begun. How do the strategies of Congress and BJP differ at their core? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast....

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    According to a research conducted by the Massachusetts Institute of Management School, everything resides in the teamwork. They work for the success of the team, even the company comes after that. Senior Correspondent for Malayalam Manorama, P Kishore, analyzes this on the Manorama Online Podcast. 

    ബജറ്റ് വിവര വിശേഷങ്ങൾ

    ബജറ്റ് വിവര വിശേഷങ്ങൾ

    ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവിൽ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ബജറ്റ് സംബന്ധമായ  കൂടുതൽ വിവര വിശേഷങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്

    The detailed calculation of expenses to be incurred or acquired within a specific period, whether for a nation or a state, in terms of the exact figures of expenditure, or in the form of the allocated portion of expenses within a specified timeframe, constitutes the essence of the budget of that nation/state. More specific details related to the budget can be explored. Presented by Sebin Pious.

    വേണമെങ്കിൽ വ്യവസായച്ചക്ക ഊരിലും കായ്ക്കും

    വേണമെങ്കിൽ വ്യവസായച്ചക്ക ഊരിലും കായ്ക്കും

    സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.
    മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Even if you start with local names in the countryside, you can grow globally. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    ഭക്തിപ്രസ്ഥാനം

    ഭക്തിപ്രസ്ഥാനം

    ഭക്തിയെ അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഭാരതത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ചില ഭക്തി പ്രസ്ഥാനങ്ങളെ അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Bhakti movement   refers to the ideas and activities that elevated the concept of devotion as a foundation during the medieval period in India. It encompasses the notions and practices that predominantly highlight devotion. Some of these devotion movements can be understood more closely. Presented by Sebin Pious. 

    ‘വിശ്വാസവോട്ട്’

    ‘വിശ്വാസവോട്ട്’

    മതാടിസ്ഥാനത്തിൽ ബിജെപി വോട്ടു ചോദിക്കുന്നത് 
    ശരിയോയെന്ന ചോദ്യമുയർന്നത് തീരെ പ്രതീക്ഷിക്കാത്ത 
    ആളിൽനിന്നാണ്; ഉദ്ധവ് താക്കറെയിൽനിന്ന്. 
    തീവ്രഹിന്ദുത്വവാദികളെന്ന ലേബൽ മറയ്ക്കാനാകാം 
    ഉദ്ധവിന്റെ ശ്രമം. പല പാർട്ടികളും ഇതേവഴിയിൽ 
    നടക്കുന്നത് പക്ഷേ, അദ്ദേഹം കാണാതെ പോകുന്നു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ... 

    Uddhav Thackeray Questions BJP's Free Pilgrimage Promise. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...