Logo

    manorama podcast

    Explore " manorama podcast" with insightful episodes like "കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ", "കോശങ്ങളുടെ വിശേഷങ്ങൾ", "വെറുതെ ഇരിക്കാനും വേണം വേദാന്തം", "ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ" and "ഗർജിക്കുന്ന ഹർജി" from podcasts like ""Bull's Eye", "കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku", "Bull's Eye", "കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku" and "Desheeyam"" and more!

    Episodes (100)

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    There is no other job as 'labour intensive' as cinema. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    കോശങ്ങളുടെ വിശേഷങ്ങൾ

    കോശങ്ങളുടെ വിശേഷങ്ങൾ

    ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം.  ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്ന കോശങ്ങളുടെ വിശേഷങ്ങൾ  അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    The cell is the fundamental unit of life, displaying the simplest and most basic form of self-replication. The characteristics of cells, which are distinguished as the building blocks of life, can be understood through the components responsible for the creation of life. Presented by Sebin Pious

    വെറുതെ ഇരിക്കാനും വേണം വേദാന്തം

    വെറുതെ ഇരിക്കാനും വേണം വേദാന്തം

    ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്. കൂടുതൽ കേൾക്കാം മനോരമ ഒാൺലൈൻ പോഡ്കാസ്റ്റിൽ...

    The Italian idiom 'dolce far niente', literally meaning 'sweetness of doing nothing', has been trending globally after it was enunciated in a scene of Hollywood movie 'Eat Pray Love'. The movie is an adaptation of the best-selling memoir by American author Elizabeth Gilbert. 

    ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ

    ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ

    ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങൾക്കാവശ്യമായ പോഷകഘടകങ്ങൾ ആണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ. ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. ഇവയെ കൊഴുപ്പിൽ അലിയുന്നവ, വെള്ളത്തിൽ അലിയുന്നവ എന്നും തിരിച്ചിട്ടുണ്ട്. ജീവകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Dive into the world of vitamins, the key to unlocking your body's potential. Discover how these essential nutrients fuel various bodily functions and the risks of deficiency. Explore the distinction between fat-soluble and water-soluble vitamins. Join us on this enlightening podcast journey to delve deeper into the realm of vitamins. Presented by Sebin Pious.

     

    ഗർജിക്കുന്ന ഹർജി

    ഗർജിക്കുന്ന ഹർജി

    കാര്യങ്ങൾ മൃഗശാല വരെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് അക്ബർ, സീത എന്നീ സിംഹങ്ങളെ സംബന്ധിച്ചുള്ള ഗർജിക്കുന്ന ഹർജി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    VHP says that the lions named Akbar and Sita should not come together in the same cage. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    അധ്വാനിക്കുന്നവരും ഭാരം ചുമക്കാത്തവരും...

    അധ്വാനിക്കുന്നവരും ഭാരം ചുമക്കാത്തവരും...

    അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ജയം ഉറപ്പെന്നു പറയുമ്പോഴും ബിജെപിയും അതിന്റെ നേതാക്കളും വെറുതേയിരിക്കുന്നില്ല. 10 വോട്ട് എങ്ങനെയും കൂടുതൽ സമാഹരിക്കാനുള്ള തത്രപ്പാടിലാണവർ. അപ്പോൾ പ്രതിപക്ഷത്തോ? കൂട്ടായ ശ്രമങ്ങളൊന്നും നടത്താതെ, മുന്നണിയുണ്ടെന്ന തോന്നൽപോലും ജനിപ്പിക്കാതെ അവരിങ്ങനെ...കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
    BJP and NDA are working hard to slow down the Indian alliance in the Lok Sabha elections. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...

    സർക്കാർ സദാചാരം

    സർക്കാർ സദാചാരം

    ഭരണഘടന പറയുന്നത് രാജ്യം മൊത്തം ബാധകമായ ഏക വ്യക്തി നിയമത്തെക്കുറിച്ചാണ്. നിയമം പാസാക്കിയ ഉത്തരാഖണ്ഡ് മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്നാൽ ഓരോ സംസ്ഥാനത്തിനും ഓരോ നിയമം എന്ന സ്ഥിതിയാകും. ഉത്തരാഖണ്ഡിലെ നിയമത്തിലാകട്ടെ സദാചാരക്കൊടി പാറുന്നുമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    India file Analyses the Political Impact of The UCC Passed By Uttarakhand. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒ‍ത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    VC's or venture capitalists say that there are six T's to evaluate small startups asking for funding. What are these tees? Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

    തിരഞ്ഞെടുപ്പു വർഷം കത്തിച്ച കർപ്പൂരി

    തിരഞ്ഞെടുപ്പു വർഷം കത്തിച്ച കർപ്പൂരി

    കർപ്പൂരി ഠാക്കൂറിന്റെ പാത പിന്തുടർന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷം പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി. 10 വർഷം സ്വാധീനിച്ചെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിനുള്ള ഭാരതരത്നം പൊതു തിരഞ്ഞെടുപ്പിന്റെ വർഷംവരെ വൈകിച്ചു എന്നതാണ് ചോദ്യം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    How does BJP use Karpoori Thakur's Bharatratna as a political tool? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India File' podcast...

    പത്മ പുരസ്കാര വിശേഷങ്ങൾ

    പത്മ പുരസ്കാര വിശേഷങ്ങൾ

    വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്‌കാരങ്ങൾ. പത്മ പുരസ്‌കാരവിശേഷങ്ങൾ  അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ് 

    Padma Awards are prestigious civilian honors bestowed by India to individuals excelling in various fields. The special features of the Padma Awards are presented here. Presented by Sebin Pious.

    സ്റ്റാൻഫഡ് ചെക്കൻ വരുന്നേ, രക്ഷിക്കോ...

    സ്റ്റാൻഫഡ് ചെക്കൻ വരുന്നേ, രക്ഷിക്കോ...

    നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast...

    ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രം

    ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രം

    ഇന്ത്യൻ ഭരണഘടനയുടെ പട്ടിക 1 ൽ  രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇന്ത്യയിൽ നിലവിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളുമാണുള്ളത്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ  രൂപീകരണ ചരിത്രത്തിലൂടെ കടന്നുപോകാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    Schedule 1 of the Indian Constitution delineates the structure of the country, outlining the organization of the central government, states, and union territories. It provides insights into the framework of the nation, including details about the states and union territories. India currently comprises 28 states and 8 union territories. Exploring the historical evolution of Indian states is possible through their restructuring over time. Presented by Sebin Pious.

    നൊബേൽ പുരസ്കാരത്തിന്റെ പിറവിയും വിശേഷങ്ങളും

    നൊബേൽ പുരസ്കാരത്തിന്റെ പിറവിയും വിശേഷങ്ങളും

    1901 മുതൽ 2023 വരെ 621 നൊബേൽ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. വ്യക്തികളും സഘടനകളും ഉൾപ്പടെ  1000 ജേതാക്കളാണ് ഇതുവരെ നൊബേൽ  ഏറ്റുവാങ്ങിയത്.  നൊബേൽ പുരസ്‌കത്തിന്റെ പിറവിയും വിശേഷങ്ങളും അടുത്തറിയാം. അവതരിപ്പിക്കുന്നത് സെബിൻ പയസ്.

    From 1901 to 2023, a total of 621 Nobel Prizes have been announced. Among them, individuals and organizations comprise the 1000 laureates honored so far. Sebin Pious presents the origin and distinctive aspects of the Nobel Prize.

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
    നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast.

     

    ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം

    ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം

    പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക് ചുറ്റിനടക്കുന്നൊരാള്. വീടിന്റെ കഴുക്കോലൂരി കത്തിച്ചിട്ടാണേലും എനിക്ക് ബിരിയാണി തന്നെ വേണംന്ന് പറയുന്ന മറ്റൊരാള്. പോരാത്തേന്, കരിങ്കൊടി കണ്ടാൽ അരയുംതലയും മുറുക്കി ജീവൻരക്ഷാപ്രവർത്തനത്തിന് ഇറങ്ങണ ചെറുപ്പക്കാരും. മ്മ്ള് മലയാളികൾക്ക് ഇതിൽപ്പരം ആഹ്ലാദം കിട്ടാനുണ്ടോ? എന്തൂട്ടാത്..?! വാ, നവകേരള പോഡ്കാസ്റ്റുമായി മ്മ്ടെ പി.സനിൽകുമാർ വന്നിട്ടുണ്ട്, കേട്ടാലോ?

    A person travels around the state in a brand new bus, saying that he has no money to buy rice. Another person says I want biriyani even though the house is sold. If that is not enough, young people should tighten their belts and heads and go to life-saving work if they see a black flag. Can we Malayalees get more joy than this? What's more..?! Come on, P. Sanilkumar has come with the new Enthoottath podcast. Would you like to listen? 

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    OpenAI CEO Sam Altman's firing and reinstatement: P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    സമയമായി, ഒരുക്കമായോ?

    സമയമായി, ഒരുക്കമായോ?

    പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ചു മൂന്ന് മാസമേയുള്ളു എന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തെ മറ്റുള്ളവരുടെയും പ്രശ്നമാണ്. ബിജെപിക്ക് സമയക്കുറവില്ല. അവർ തയാറെടുപ്പ് ഇനി തുടങ്ങുകയല്ല, എന്നേ തുടങ്ങിവച്ചത് തുടരുകയാണ്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ്...

    The election countdown has begun. How do the strategies of Congress and BJP differ at their core? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast....

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    According to a research conducted by the Massachusetts Institute of Management School, everything resides in the teamwork. They work for the success of the team, even the company comes after that. Senior Correspondent for Malayalam Manorama, P Kishore, analyzes this on the Manorama Online Podcast. 

    ബില്ലുകളുടെ ‘സ്പീഡ് ഗവർണർ’മാർ

    ബില്ലുകളുടെ ‘സ്പീഡ് ഗവർണർ’മാർ

    വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനുള്ള ‘സ്പീഡ് ഗവർണർ’ സംവിധാനത്തെ മലയാളത്തിൽ ‘വേഗപ്പൂട്ട്’ എന്നു വിളിച്ചയാൾ ആ വിളിയിൽ അൽപം രാഷ്ട്രീയവും കലർത്തി എന്നു കരുതേണ്ടതുണ്ട്. നിയമസഭകൾ‍ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നതിനുള്ള യാത്രയ്ക്കു വേഗപ്പൂട്ട് ഇടുന്നവരെന്നു ഗവർണർമാരെ നിർവചിക്കാൻ തക്കതാണ് സമീപകാലത്തെ ചില സംഭവവികാസങ്ങൾ. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
    How the Increased Misuses of Governors for Political Reasons Impact Democracy? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    For more - Click Here 

    വേണമെങ്കിൽ വ്യവസായച്ചക്ക ഊരിലും കായ്ക്കും

    വേണമെങ്കിൽ വ്യവസായച്ചക്ക ഊരിലും കായ്ക്കും

    സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.
    മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Even if you start with local names in the countryside, you can grow globally. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.