Logo

    bulls eye podcast

    Explore " bulls eye podcast" with insightful episodes like "വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!", "സായിപ്പ് മാറി ഗോസായി വന്നപ്പോൾ", "തെലങ്കാനയിൽ തേങ്ങ ഉടയ്ക്കുമ്പോൾ", "ടെക്കി ഉണ്ണികളേ... ഒന്നു കണ്ടോട്ടെ" and "കംഫർട്ട് ലവൽ മാറുമ്പോൾ" from podcasts like ""Bull's Eye", "Bull's Eye", "Bull's Eye", "Bull's Eye" and "Bull's Eye"" and more!

    Episodes (5)

    വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

    വരുമോ നമുക്കും മിഷ്‌ലിൻ തീനും കുടിയും!

    മിഷ്‌ലിൻ ത്രീസ്റ്റാർ എന്നൊന്നും പറഞ്ഞാൽ ഇവിടാർക്കും മനസിലാവില്ല. മിഷ്‌ലിൻ റസ്റ്ററന്റ് ഗൈഡ് തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെ, സ്റ്റാറുകൾ കൊടുക്കാൻ തുടങ്ങിയത് 1926ൽ ഫ്രാൻസിൽ. ഇപ്പോൾ ലോകമാകെ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിച്ച് റേറ്റിംഗ് കൊടുക്കുന്ന ഏർപ്പാടാണ്. കേട്ടയുടൻ ഇതിന്റെ ആൾക്കാരെ സ്വാധീനിക്കാനുള്ള വഴി ആലോചിച്ചു മിനക്കെടേണ്ട. അവർ എപ്പോഴാണു വരുന്നതെന്നറിയില്ല, രഹസ്യമാണ്

    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    സായിപ്പ് മാറി ഗോസായി വന്നപ്പോൾ

    സായിപ്പ് മാറി ഗോസായി വന്നപ്പോൾ

    സായിപ്പും മദാമ്മയും പൂണ്ടു വിളയാടിയിരുന്ന ഫൈവ് സ്റ്റാർ റിസോർട്ടാണ്. നാട്ടുകാരെ അവർക്കു വേണ്ടായിരുന്നു. ഡോളറും പൗണ്ടും മറ്റും വന്നു മറിയുമ്പോൾ രൂപ ആർക്കു വേണം. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്നു എന്ന ഗമയും ഉണ്ടായിരുന്നു.  കോവിഡ് കഴിയുമ്പോൾ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിദേശികളില്ല, നാടൻ മാത്രം. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഐറ്റംസാണ്. ഗുജറാത്തികളും മാർവാഡികളും ജൈനൻമാരും മറാഠികളും സിന്ധികളും. 

     

    തെലങ്കാനയിൽ തേങ്ങ ഉടയ്ക്കുമ്പോൾ

    തെലങ്കാനയിൽ തേങ്ങ ഉടയ്ക്കുമ്പോൾ

    തെലങ്കാനയിൽ വ്യവസായ രംഗത്ത് കഴിഞ്ഞയാഴ്ച എന്തോ തേങ്ങയല്ല നടന്നത്. വ്യവസായികളെ ക്ഷണിച്ച് ആദരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് 50 കോടി മാത്രം മുടക്കിയ കമ്പനിയെപ്പോലും വിളിച്ച് ആദരിച്ചു. പോയവരെല്ലാം ഏതോ മായാലോകത്തെ കാഴ്ചകൾ കണ്ട മാതിരിയാണ് തിരികെ വന്നു സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലല്ലോ എന്ന ദീർഘനിശ്വാസവും കാറ്റായി വീശുന്നു.

    ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി.രാമറാവുവാണ് തെലങ്കാനയുടെ ഐടി–വ്യവസായ മന്ത്രി. കേരളത്തിന്റെ ശക്തിമേഖലകളായ ഭക്ഷ്യ സംസ്ക്കരണവും ഫിഷറീസും ഉൾപ്പടെ 8 മേഖലകളെ കേന്ദ്രീകരിച്ചാണു വികസനം. നിക്ഷേപകർ വരുമ്പോൾ ഉദ്യോഗസ്ഥരാണു വണങ്ങി നിൽക്കുന്നത്.

    ടെക്കി ഉണ്ണികളേ... ഒന്നു കണ്ടോട്ടെ

    ടെക്കി ഉണ്ണികളേ... ഒന്നു കണ്ടോട്ടെ

    ഐടി കമ്പനിയിൽ നൂറിലേറെ ജീവനക്കാരുണ്ടേ. പക്ഷേ നാലഞ്ചു പേരെ ഒഴികെ ആരെയും ഇതുവരെ മാനേജ്മെന്റിന് തൃക്കൺപാർക്കാനൊത്തിട്ടില്ല. കഴിഞ്ഞ 2 വർഷത്തിനിടെ എന്നുവച്ചാൽ കോവിഡ് കാലത്ത് എല്ലാവരെയും ഓൺലൈനായി ഇന്റർവ്യൂ നടത്തി റിക്രൂട്ട് ചെയ്ത് റിമോട്ടായി ജോലി ചെയ്യിപ്പിക്കുകയായിരുന്നേ. കോവിഡ് കാലം കഴിഞ്ഞിട്ടും ഇപ്പോഴും ഓഫിസിൽ വന്നു തുടങ്ങിയിട്ടില്ല.

    ഐടിയിലിപ്പോൾ ടെക്കികളുടെ പൂക്കാലമാണ്. ആളെ കിട്ടാനില്ല. ചെറിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ വലിയ കമ്പനികളിലേക്കും വലിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ ചെറിയ കമ്പനികളിലേക്കും ചാടുന്നു. വലിയ പോസ്റ്റും കൂടുതൽ ശമ്പളവും തന്നെ കാരണം.

     

    This episode of Bulls Eye Podcast looks at work from home norms by IT companies and how the employees and employers have been reacting to these new changes in the post lockdown era,

    കംഫർട്ട് ലവൽ മാറുമ്പോൾ

    കംഫർട്ട് ലവൽ മാറുമ്പോൾ

    കേക്ക് കച്ചവടം ചെയ്തു മടുത്തപ്പോഴാണ് കമ്പനി ബ്രാൻഡ് പേര് ഉൾപ്പടെ വിറ്റത്. വാങ്ങിയവർ പഴയ ബോർമയ്ക്കു പകരം കേക്കും പേസ്ട്രികളും കുക്കീസും ഉണ്ടാക്കുന്ന പുതിയ ഫാക്ടറിയും ഇതിന്റെയെല്ലാം കയറ്റുമതിയും തുടങ്ങി. പഴയ ഉടമ ഇന്ന് കേക്ക് ഫാക്ടറി കണ്ടാൽ നോക്കി നിന്നു സുദീർഘ....ശ്വാസം വിടാനേ കഴിയൂ. വർഷങ്ങളായി നടത്തുന്നവർക്ക് അവരുടെ ‘കംഫർട്ട് ലവൽ’ വിട്ടു മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണു പാരയാകുന്നത്..ഈ സ്ഥിതി എന്തെന്ന്  വിശദമാക്കുന്നു ബുൾസ് ഐ പോഡ്കാസ്റ്റ് 

     

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io