Logo

    manorama online podcast

    Explore " manorama online podcast" with insightful episodes like "തലസ്ഥാനത്തിന് ശ്വാസതടസ്സം", "വീണ്ടും പൂക്കുന്ന ജാതി", "തഴയുകയെന്ന കീഴ്‌വഴക്കം", "എന്താപ്പം ആ ഉടുപ്പിന്റെ കോലം ?!" and "ആണുങ്ങൾ സാരി ഉടുത്താൽ ഫെമിനിസമാവുമോ ?!" from podcasts like ""Desheeyam", "Desheeyam", "Desheeyam", "അയിന് ?! (Ayinu ?!)" and "അയിന് ?! (Ayinu ?!)"" and more!

    Episodes (25)

    തലസ്ഥാനത്തിന് ശ്വാസതടസ്സം

    തലസ്ഥാനത്തിന് ശ്വാസതടസ്സം

    ഡൽഹിയിലെ വായു ജീവജാലങ്ങൾക്കു ശ്വസിക്കാൻ കൊള്ളാത്തതാണ് എന്നതു പുതിയ കാര്യമല്ല. എന്നാൽ, തണുപ്പുകാലമടുക്കുമ്പോൾ അതിനെ പുതിയ കാര്യമായി അവതരിപ്പിക്കുകയും പുതിയ പരിഹാരങ്ങൾ തേടുകയും ചെയ്യുകയെന്നത് എല്ലാ വർഷവുമുള്ള ആചാരമാണ്. ഈ വർഷവും അതു മുടങ്ങിയില്ല. കബളിപ്പിക്കാൻ‍ കേന്ദ്രത്തിലെയും ഡൽഹിയിലെയും ഭരണകൂടങ്ങൾക്കുള്ള അപാരമായ ശേഷിക്കും അതിനു വിധേയരാവാൻ ഡൽഹിക്കാർക്കുള്ള സന്മനസിനും നല്ല ഉദാഹരണമാണിത്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ  പുതിയ എപ്പിസോഡിലൂടെ...

    Despite the growing pollution in Delhi, not enough steps are in place to tackle it. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    വീണ്ടും പൂക്കുന്ന ജാതി

    വീണ്ടും പൂക്കുന്ന ജാതി

    ദൈവത്തിന്റെ കൃപയാൽ സമർപ്പിക്കാൻ സാധിക്കുന്നതെന്നു തുടങ്ങുന്ന ആമുഖത്തോടെയാണ് ബി.പി.മണ്ഡൽ, രണ്ടാം പിന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ട് 1980 ഡിസംബർ 31ന് രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിക്കു നൽകിയത്. കാക്കാസാഹബ് കലേക്കറുടെ നേതൃത്വത്തിലുള്ള ഒന്നാം കമ്മിഷൻ നൽകിയ റിപ്പോർട്ടിനുണ്ടായ ചരമഗതി തന്റെ ശുപാർശകൾക്ക് ഉണ്ടാകില്ലെന്നു മണ്ഡൽ പ്രത്യാശിക്കുകയും ചെയ്തു. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ  പുതിയ എപ്പിസോഡിലൂടെ...

    How do BJP and Congress Deal with Caste Census? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast

    തഴയുകയെന്ന കീഴ്‌വഴക്കം

    തഴയുകയെന്ന കീഴ്‌വഴക്കം

    പാർലമെന്റിന്റെ പുതിയമന്ദിരം ഉദ്ഘാടനം ചെയ്തപ്പോഴും പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലേക്കു മാറിയപ്പോഴും രാഷ്ട്രപതിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ദ്രൗപദി മുർമുവുമായി സർക്കാർ അകൽച്ചയിലല്ല. എന്നിട്ടുമെന്തേ രാഷ്ട്രപതി ഒഴിവാക്കപ്പെടുന്നു? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    When the new Parliament building was dedicated and the Parliament session was shifted to the new facility, the absence of the President was noted.  The government is not at loggerheads with Draupadi Murmu. And why is the President excluded? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast.

    എന്താപ്പം ആ ഉടുപ്പിന്റെ കോലം ?!

    എന്താപ്പം ആ ഉടുപ്പിന്റെ കോലം ?!

    പൊതുയിടത്തിൽ സ്ത്രീ കാണപ്പെടേണ്ടത് എങ്ങനെയെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് ശരിയാണോ? സഹജീവികളെന്ന നിലയിൽ പരസ്പരബഹുമാനം വേണ്ടതല്ലേ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Can other people dictate how a lady should dress in public? Don't we have a responsibility to respect one another as fellow humans?  Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    ആണുങ്ങൾ സാരി ഉടുത്താൽ ഫെമിനിസമാവുമോ ?!

    ആണുങ്ങൾ സാരി ഉടുത്താൽ ഫെമിനിസമാവുമോ ?!

    ഒരു കഥ മാത്രം കേട്ടാൽ കാര്യങ്ങൾ മനസിലാകുമോ ? ഇല്ല. "അതാണോ ഇതാണോ" എന്ന സ്ത്രീപക്ഷ-ചോദ്യത്തിന് എളുപ്പത്തിൽ മറുപടി പറയാനാകാത്തത് ഫെമിനിസം സങ്കീര്‍ണമായതുകൊണ്ടല്ല. അത് പലതാണ്. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Can you comprehend concepts if you only hear one story? No. It's not because feminism is complex that it can't answer the "is it or this" issue simply. They are many.  Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

     

    മൾട്ടി ടാസ്കിങ് അഥവാ അവിയൽപ്പണി

    മൾട്ടി ടാസ്കിങ് അഥവാ അവിയൽപ്പണി

    മൾട്ടി ടാസ്കിങ്ങിനു മികച്ച ഉദാഹരണങ്ങളാണ് കോവിഡാനന്തര കച്ചവടങ്ങൾ.  പൊതു അവധി ദിവസങ്ങളിലേക്ക് മാത്രമായി ജോലിക്കാരെ തയാറാക്കി നിർത്തുകയാണ് പുതിയ രീതി. ഇത്തരം ജോലിക്കാരെ സർവ്വ സൗകര്യങ്ങളും നൽകി പരിഗണിക്കുകയാണ് മുതലാളിമാർ. 
    ആ 'വിശേഷങ്ങൾ' കേൾക്കാം  മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

    മഞ്ഞുകാലത്തും വേനൽകാലത്തും തലസ്ഥാനം മാറുന്ന ഉത്തരാഖണ്ഡ്

    മഞ്ഞുകാലത്തും വേനൽകാലത്തും തലസ്ഥാനം മാറുന്ന ഉത്തരാഖണ്ഡ്

    സംസ്കൃതത്തിനു ഔദ്യോഗിക ഭാഷാ പദവി നല്‍കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ജനറൽ ഡയറിനെ വധിച്ച ഉദ്ദം സിങ്ങിന്റെ പേരിലൊരു ജില്ലയുള്ള സംസ്ഥാനവും ഉത്തരാഖണ്ഡാണ്. കേള്‍ക്കാം കൂടുതൽ വിശേഷങ്ങള്‍ കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ..

    സൂര്യനുദിക്കുന്ന ദിക്കിൽ

    സൂര്യനുദിക്കുന്ന ദിക്കിൽ

    അമേരിക്കയെ മറികടന്നു ഉദയസൂര്യന്റെ നാടെന്നു അറിയപ്പെടുന്ന ജപ്പാൻ വൻ സാമ്പത്തിക ശക്തിയായി ഉയർന്നു പൊങ്ങുന്നത് കണ്ടു ലോകശക്തികൾ ഞെട്ടിത്തരിച്ചിരുന്ന കാലം. ജപ്പാന്റെ ബ്രാന്റുകൾ എല്ലാം ലോകപ്രശസ്തമായിരുന്ന സമയം. അക്കാലത്തു തന്നെ അവരുടെ കോർപറേറ്റ് വളർച്ചയുടെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ‘റൈസിങ് സൺ’ എന്ന നോവൽ മൈക്കേൽ ക്രൈറ്റൻ രചിച്ചു. എന്നാൽ തൊണ്ണൂറുകളിൽ ജപ്പാനെ മാന്ദ്യം ബാധിച്ചു. പിന്നീട് മാറി മാറി ഭരിച്ച 18 പ്രധാനമന്ത്രിമാർ ജപ്പാനെ കുട്ടിചോറാക്കിയപ്പോൾ, അവിടെ നിന്നും കരംപിടിച്ചു കയറ്റിയത് ഷിൻസ ആബെയാണ്. അബെയുടെ ഇക്കണോമിക്സ് നയങ്ങളാണണ് അബെനോമിക്സ്. കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

    ഇന്ത്യയുടെ കോഹിനൂർ, ആന്ധ്രയെ അടുത്തറിയാം

    ഇന്ത്യയുടെ കോഹിനൂർ, ആന്ധ്രയെ അടുത്തറിയാം

    ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്? ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണെന്നറിയാമോ? കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോ‍ഡ്കാസ്റ്റ്..

    യുക്തി ചിന്തയുടെയും ബൗദ്ധീകവിപ്ലവത്തിന്റെ നാടായ തമിഴ്നാട്

    യുക്തി ചിന്തയുടെയും ബൗദ്ധീകവിപ്ലവത്തിന്റെ നാടായ തമിഴ്നാട്

    ഏറ്റവും കൂടുതൽ കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? നിർബന്ധിത മതപരിവർത്തനം നിയമംമൂലം അവസാനിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്? തമിഴ്നാടിനെ അടുത്തറിയാം.. കേൾക്കൂ കേട്ടുകൊണ്ടു പഠിക്കൂ പോ‍ഡ്കാസ്റ്റിലൂടെ.. 

    ഇന്ത്യയിലെ ഏറ്റവും 'ചൂടൻ' സംസ്ഥാനത്തിന്റെ വിശേഷങ്ങള്‍

    ഇന്ത്യയിലെ ഏറ്റവും 'ചൂടൻ' സംസ്ഥാനത്തിന്റെ വിശേഷങ്ങള്‍

    ആദ്യകാലത്ത് രാജപുത്താല എന്നറിയപ്പെട്ട സംസ്ഥാനമേത്? ഇന്ത്യയിൽ വായിക്കാൻ കഴിയുന്ന ഏറ്റവും പുരാതന ലിപി രേഖപ്പെടുത്തിയ ശിലാഫലകം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്? കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..

    അടുത്തറിയാം പഞ്ചനദികളുടെ നാടായ പഞ്ചാബിനെ

    അടുത്തറിയാം പഞ്ചനദികളുടെ നാടായ പഞ്ചാബിനെ

    അഞ്ചു നദികളുടെ നാട് എന്നർത്ഥം വരുന്ന പഞ്ചാബിലാണ് ജാലിയൻ വാലാബാഗ് സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്ന സംസ്ഥാനമാണ് പഞ്ചാബ്. കഴിഞ്ഞില്ല ജലസേചന സൗകര്യം ഏറ്റവും കൂടിയ സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പഞ്ചാബിനെ അടുത്തറിയാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ..

    കർണാടകമെന്ന കറുത്ത മണ്ണിന്റെ നാട്

    കർണാടകമെന്ന കറുത്ത മണ്ണിന്റെ നാട്

    ഇന്ത്യയിൽ ആദ്യമായി ലോക സുന്ദരി മത്സരത്തിനു വേദിയായ നഗരമേത്? വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ കല്യാണപുര എന്നറിയപ്പെട്ടിരുന്ന നഗരമേത്? കര്‍ണാടകത്തിന്റെ ഔദ്യോഗിക ഗാനമേത്? കൂടുതൽ അറിയാൻ കേൾക്കൂ കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..

    ഒഡീഷയായി മാറിയ ഒറീസ്സ

    ഒഡീഷയായി മാറിയ ഒറീസ്സ

    ഒറീസ്സ ഒഡീഷയായി മാറിയതെങ്ങനെ? ക്ഷേത്രനഗരമെന്നു അറിയപ്പെടുന്ന നഗരം ഏത്? മലേറിയ വിമുക്തമായ ആദ്യ സംസ്ഥാനം ഏത്? അടുത്തറിയാം ഒഡീഷയെ, കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ 

    പ്രായമായവർക്ക് സഹായം ഇനി വീട്ടുപടിക്കല്‍

    പ്രായമായവർക്ക് സഹായം ഇനി വീട്ടുപടിക്കല്‍

    പഴയകാലത്തെ പിഞ്ചെല്ലുന്ന പഴമക്കാർക്കു ഇന്നും ടെക്നോളജിയുടെ ലോകം അജ്ഞാതമാണ്. ഇന്റർനെറ്റിലൂടെ പണമടയ്ക്കാനും അയയ്ക്കാനും അറിയുന്നവര്‍ പോലും അക്കൂട്ടത്തിൽ വളരേ വിരളമാണ്. അത്തരത്തിൽ പ്രായമായവരെ സഹായിക്കാൻ ഒരു സ്റ്റാർട് അപ്പ് എന്ന ആശയം മുന്നോട്ടു വന്നാൽ അതു ഉപകാരപ്രദമായ ചിന്തയായിരിക്കും എന്നതിൽ സംശയമില്ല. അത്തരം സ്റ്റാർട് അപ്പ് ചിന്തകളെകുറിച്ച് സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ. 

    കൊച്ചി കണ്ടവനു അച്ചി വേണ്ട! കാരണമുണ്ട്. അടുത്തറിയാം കൊച്ചിയെ

    കൊച്ചി കണ്ടവനു  അച്ചി വേണ്ട! കാരണമുണ്ട്. അടുത്തറിയാം കൊച്ചിയെ

    കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ പഴയ കൊച്ചിയേയും നമ്മൾ അറിഞ്ഞിരിക്കണം! എറണാകുളത്തെ പറ്റി കൂടുതല്‍ അടുത്തറിയാം, കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ. 

    വയനാടൻ ചരിതം കേട്ടു പഠിക്കാം

    വയനാടൻ ചരിതം കേട്ടു പഠിക്കാം

    പഴശ്ശി ചരിത്രം വിളിച്ചോതുന്ന വയനാടൻ മലനിരകൾ. എന്താണ് കുറിച്യ കലാപം, എന്തിനുവേണ്ടിയായിരുന്നു ആ കലാപം അരങ്ങേറിയത്? അറിയാം വയനാടിനെയും വയനാടൻ ചരിത്രത്തേയും.

    ഇടുക്കി ആളൊരു മിടുക്കിയാ! ഇടുക്കിയെ പറ്റി കൂടുതലറിയാം

    ഇടുക്കി ആളൊരു  മിടുക്കിയാ! ഇടുക്കിയെ പറ്റി കൂടുതലറിയാം

    കോട്ടയത്തിന്റെ കുറച്ചു ഭാഗവും എറണാകുളത്തിന്റെ കുറച്ചു ഭാഗവും ഒന്നിച്ചു ചേർത്തുണ്ടാക്കിയ ഇടുക്കിക്കു, ഇടുക്കി എന്ന പേരു വന്നതെങ്ങിനെ? പി എസ് സി ഉദ്യോഗാർഥികൾക്കു ഉപകാരപ്രദമായ പോഡ്കാസ്റ്റ് കേട്ടുകൊണ്ടു പഠിക്കൂ..

    കേട്ടുകൊണ്ടു പഠിക്കാം ഇനി തൃശ്ശൂരിനെ..

    കേട്ടുകൊണ്ടു പഠിക്കാം ഇനി തൃശ്ശൂരിനെ..

    ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളിയും മുസ്ലീം പള്ളിയും സ്ഥാപിക്കപ്പെട്ടതെവിടെ? ഉത്തരം തൃശ്ശൂരാണ്. അങ്ങനെ തൃശ്ശൂരിനെ പറ്റി അറിയേണ്ടതെല്ലാം കേൾക്കൂ.. മനോരമ ഓണ്‍ലൈൻ കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റിലൂടെ..

    പി എസ് സി ഉദ്യോഗാർത്ഥികളെ ഇതിലേ.. കണ്ണൂരിന്റെ വിശേഷങ്ങൾ ഇതാ..

    പി എസ് സി ഉദ്യോഗാർത്ഥികളെ ഇതിലേ.. കണ്ണൂരിന്റെ  വിശേഷങ്ങൾ ഇതാ..

    കണ്ണൂരിന്റെ വിശേഷങ്ങൾ  പി എസ് സി ഉദ്യോഗാർത്ഥികൾക്കായി  ഒറ്റക്കുടക്കീഴിൽ. കേൾക്കാം കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്