Logo

    മനസ്സിലുണ്ട് ഡേറ്റയും അൽഗോരിതവും

    mlMay 17, 2022
    What was the main topic of the podcast episode?
    Summarise the key points discussed in the episode?
    Were there any notable quotes or insights from the speakers?
    Which popular books were mentioned in this episode?
    Were there any points particularly controversial or thought-provoking discussed in the episode?
    Were any current events or trending topics addressed in the episode?

    About this Episode

    ആളെ പിടിക്കാൻ ഇന്നു കംപ്യൂട്ടർ അൽഗോരിതം ആണ് താരം. സമൂഹ മാധ്യമങ്ങളിൽ, ഓൺലൈൻ റീട്ടെയിൽ പോർട്ടലുകളിൽ, ഫുഡ് ഡെലിവറിയിൽ, ഒടിടിയിൽ എന്നിങ്ങനെ എല്ലായിടവും അൽഗോരിതം കൈയടക്കി കഴിഞ്ഞു. നമ്മൾ എന്തൊക്കെ കാണുന്നു, എത്ര നേരം, എവിടെയെല്ലാം സമയം ചെലവഴിക്കുന്നു, എന്തു തിന്നുന്നു, എന്തു വാങ്ങുന്നു എന്നു നോക്കിവച്ച ശേഷം നിങ്ങളെ മനസ്സിലാക്കി അതു തന്നെ പിന്നെയും നിങ്ങൾക്കിട്ടു തരുന്നു. അഥവാ നിങ്ങളുടെ ശീലങ്ങളുടെ ഡേറ്റ നോക്കി നിർമിത ബുദ്ധി ഉപയോഗിച്ച് താൽപര്യമുണ്ടാകാനിടയുള്ളതൊക്കെ പിന്നെയും ഇട്ടുതരുന്നു.. അല്‍ഗോരിതം കൊണ്ടുള്ള കളികളേ.. ബുൾസ് ഐ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് പി.കിഷോർ സംസാരിക്കുന്നു 

    Recent Episodes from Bull's Eye

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    കാശ് വീഴുകയല്ലേ, സിനിമകൾ കൂടട്ടെ

    വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    There is no other job as 'labour intensive' as cinema. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    വെറുതെ ഇരിക്കാനും വേണം വേദാന്തം

    വെറുതെ ഇരിക്കാനും വേണം വേദാന്തം

    ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്. കൂടുതൽ കേൾക്കാം മനോരമ ഒാൺലൈൻ പോഡ്കാസ്റ്റിൽ...

    The Italian idiom 'dolce far niente', literally meaning 'sweetness of doing nothing', has been trending globally after it was enunciated in a scene of Hollywood movie 'Eat Pray Love'. The movie is an adaptation of the best-selling memoir by American author Elizabeth Gilbert. 

    ജിഎഐ വന്നിങ്ങു കേറി ആ വടിയിങ്ങെട്...

    ജിഎഐ വന്നിങ്ങു കേറി ആ വടിയിങ്ങെട്...

    ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Bulls eye podcast discussing about Generative A.I. P Kishore, Senior Correspondent of Malayalam Manorama talking here...

    മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല

    മാറ്റിപ്പിടിക്കാതെ ആർക്കും രക്ഷയില്ല

    ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജി‍ഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.
    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് വേണോ, ‘ടി’കൾ ഒത്തുവരണം

    ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒ‍ത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    VC's or venture capitalists say that there are six T's to evaluate small startups asking for funding. What are these tees? Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

    സ്റ്റാൻഫഡ് ചെക്കൻ വരുന്നേ, രക്ഷിക്കോ...

    സ്റ്റാൻഫഡ് ചെക്കൻ വരുന്നേ, രക്ഷിക്കോ...

    നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast...

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    നമുക്കെന്താ ഇതൊന്നും തോന്നാത്തെ?

    അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
    നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast.

     

    പെറ്റ് ഷോപ്പിലും സംരംഭകനു കടി കിട്ടാം

    പെറ്റ് ഷോപ്പിലും സംരംഭകനു കടി കിട്ടാം

    വലിയ മുതൽമുടക്ക് ഇല്ലാതെ ഏത് ബിസിനസ് ‘സേഫായി’ തുടങ്ങാൻ പറ്റും? ഗൾഫിൽ നിന്നു തിരിച്ചെത്തി വെറുതേയിരിക്കുന്ന ദമ്പതികളുടെ ചോദ്യമാണ്. ബേക്കറി എന്നു പറയുന്നതാണു ഭേദം. കേക്കും ബിസ്ക്കറ്റും കട്‌ലറ്റും ബജിയും കൂൾഡ്രിംഗ്സും വിറ്റാലും മതിയല്ലോ. പക്ഷേ ‘താമസംവിനാ’ അവർ ബിസിനസ് തുടങ്ങിയത് പെറ്റ് ഷോപ്പ്. 
    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes pet shop business in Manorama Online Podcast.

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    ബോർഡൊക്കെ നമ്മളും കുറേ കണ്ടിട്ടുണ്ട്

    സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    OpenAI CEO Sam Altman's firing and reinstatement: P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ഒറ്റയാനെ വേണ്ട, ടീമിലാണു കാര്യം

    ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    According to a research conducted by the Massachusetts Institute of Management School, everything resides in the teamwork. They work for the success of the team, even the company comes after that. Senior Correspondent for Malayalam Manorama, P Kishore, analyzes this on the Manorama Online Podcast. 

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io